Skip to content

അർജുന അവാർഡ് നോമിനേഷൻ ലിസ്റ്റിൽ രവീന്ദ്ര ജഡേജ

അർജുന അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇടം നേടി. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജഡേജ സെമിഫൈനലിൽ 59 പന്തിൽ നിന്നും 77 റൺസ് നേടി ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചിരുന്നു. ജഡേജയ്ക്കൊപ്പം മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇന്ത്യൻ വുമൺസ് ടീം ലെഗ് സ്പിന്നർ പൂനം യാദവ് എന്നിവരെയും അർജുന അവാർഡിനായി ബിസിസിഐ ശുപാർശ ചെയ്തിരുന്നു.

2009 ൽ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജഡേജ 156 ഏകദിന മത്സരത്തിൽ നിന്നും 2128 റൺസും 178 വിക്കറ്റും, 41 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 1485 റൺസും 192 വിക്കറ്റും 42 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്നും 32 വിക്കറ്റും നേടിയിട്ടുണ്ട്.