Skip to content

ആഷസ് ചരിത്രത്തിൽ ഇതാദ്യം ; വീണ്ടും പുതുചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ചരിത്രനേട്ടം സ്വന്തമാക്കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 92 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് ആഷസ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ ഏഴ് ഇന്നിങ്‌സിൽ 50+ സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കി. 239, 76, 102*, 83, 144, 142, 92 എന്നിങ്ങനെയാണ് ആഷസ് പരമ്പരയിലെ കഴിഞ്ഞ ഏഴ് ഇന്നിങ്സിലെ സ്റ്റീവ് സ്മിത്തിന്റെ സമ്പാദ്യം.

ടെസ്റ്റ് കരിയറിലെ സ്റ്റീവ് സ്മിത്തിന്റെ 25 ആം ഫിഫ്റ്റിയാണിത്. ക്രിസ് വോക്സാണ് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 250 റൺസിന് ഓൾഔട്ടായ ഓസ്‌ട്രേലിയ എട്ട് റൺസിന്റെ ലീഡ് വഴങ്ങുകയും ചെയ്തു