Skip to content

ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം ; ലീഡ് നൂറ് കടന്നു

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ലീഡ് 100 കടന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ട്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്. 16 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും 10 റൺസ് നേടിയ ജോസ് ബട്ട്ലറുമാണ് ക്രീസിലുള്ളത്. റോറി ബേൺസ് (29), ജേസൺ റോയ് (2), ജോ റൂട്ട് (0), ജോ ഡെൻലി (26) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. ഓസ്‌ട്രേലിയക്ക് വേണ്ടി പീറ്റർ സിഡിലും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 92 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ 250 റൺസെന്ന ഭേദപെട്ട സ്കോർ നേടിയത്.