Skip to content

വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിന് മുന്നിൽ ഈ റെക്കോർഡ്  അധികനാൾ പിടിച്ച്   നിലനിൽക്കുമെന്ന് തോന്നുന്നില്ല – കുമാർ സംഗക്കാര

അസാമാന്യ കളി മികവിൽ ഫോം തുടരുന്ന കോഹ്‌ലിയെ പുകഴ്ത്താതായി ആരും തന്നെ ഇല്ല . ഇപ്പൊൾ ഇതാ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സംഗക്കാരയാണ് രംഗത്ത് എത്തിയിട്ടുള്ളത് . സംഗക്കാരയുടെ റെക്കോർഡ് തലനാരിഴയ്ക്ക് തകർക്കാൻ പറ്റാതെ മടങ്ങിയ കോഹ്‌ലിയെ കുറിച്ച് ബിബിസി റിപ്പോർട്ടർ അസം അമീൻ ട്വീറ്റ് ചെയ്തിരുന്നു  , ഇതിന് മറുപടിയായാണ് സംഗക്കാര ട്വീറ്റ് ചെയ്തത് .

സംഭവം ഇങ്ങനെ :-

കുമാർ സംഗക്കാരരയുടെ റെക്കോർഡ് കോഹ്‌ലിക്ക് തകർക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ബിബിസി റിപ്പോർട്ടർ അസം അമീൻ ട്വീറ്റ് ചെയ്തിരുന്നു. അസമിന്റെ ട്വീറ്റിന് ഉടൻ കുമാർ സംഗക്കാരരയുടെ മറുപടിയെത്തി. ”വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിൽ ഈ റെക്കോർഡ് അധികനാൾ നിലനിൽക്കുമെന്ന് തോന്നുന്നില്ല. അടുത്ത വർഷം തന്നെ കോഹ്ലി അത് മറികടന്നേക്കും. കോഹ്‌ലി വ്യത്യസ്തനായ കളിക്കാരനാണ്”. സംഗക്കാര ട്വീറ്റ് ചെയ്തു .

കോഹ്ലി എല്ലാ ഫോർമാറ്റിൽ നിന്ന് കൂടി ഈ വർഷം നേടിയത് 2818 റൺസാണ് . 50 റൺസ് അകലെയാണ് കോഹ്‌ലിക്ക് ഒരു വർഷത്തിൽ എല്ലാ ഫോർമാറ്റിലും കൂടി ഉയർന്ന സ്കോർ  എന്ന റെക്കോർഡ് നഷ്ടമായത് . സംഗക്കാരയുടെ പേരിലാണ് ഈ റെക്കോർഡ് ഇപ്പൊൾ ഉള്ളത് . സംഗക്കാര ഒരു വർഷത്തിൽ നേടിയത് 2868 റൺസാണ് .തൊട്ടു പിറകെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആണുള്ളത് . പോണ്ടിംഗ് ഒരു വർഷത്തിൽ നേടിയത് 2833 റൺസാണ് . 2818 നേടി കോഹ്ലിയാണ് മുന്നാം സ്ഥാനം . ഇൗ വർഷം ശ്രീലങ്കക്കെതിരെ  T20 യും ഏകദിനവും ബാക്കി നിൽക്കുകയാണ് , പക്ഷേ വിരാട് കോഹ്ലി വിശ്രമം ചോദിച്ചു വാങ്ങിയത് കൊണ്ട് , ഈ റെക്കോർഡ് ഇക്കൊല്ലം തകർക്കാൻ പറ്റില്ലെന്ന് ഉറപ്പായി . ശ്രീലങ്കക്കെതിരായ സീരീസിൽ നിന്ന് കോഹ്ലി നേടിയത് 610 റൺസാണ് . ഇന്ന് പുറത്ത് വിട്ട റാങ്കിംഗ് പ്രകാരം കോഹ്ലി ടെസ്റ്റിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി