Skip to content

ലോർഡ്സ് ടെസ്റ്റ് ; അമ്പത് കടന്ന് ബെയർസ്റ്റോ വോക്‌സ് കൂട്ടുകെട്ട്, ഇംഗ്ലണ്ട് പൊരുതുന്നു

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 201 റൺസ് നേടിയിട്ടുണ്ട്. 36 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 25 റൺസ് നേടിയ ക്രിസ് വോക്‌സുമാണ് ക്രീസിലുള്ളത്. 53 റൺസ് നേടിയ ഓപ്പണർ റോറി ബേൺസ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി അല്പമെങ്കിലും പിടിച്ചുനിന്നത്. ജോ ഡെൻലി 30 റൺസും ജോസ് ബട്ട്ലർ 12 റൺസും ബെൻ സ്റ്റോക്‌സ് 13 റൺസും നേടി പുറത്തായി.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, നഥാൻ ലയൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.