Skip to content

ഫിഫ്റ്റിയുമായി മാത്യൂസും കുശാൽ മെൻഡിസും ; ലീഡിനായി ശ്രീലങ്ക പൊരുതുന്നു

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലീഡിനായി ആതിഥേയരായ ശ്രീലങ്ക പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 227 റൺസ് നേടിയിട്ടുണ്ട്. 39 റൺസ് നേടിയ നിരോഷാൻ ഡിക്വെല്ലയും 28 റൺസ് നേടിയ സുരങ്ക ലക്മലുമാണ് ക്രീസിലുള്ളത്. കുശാൽ മെൻഡിസ് 53 റൺസും ഏഞ്ചലോ മാത്യൂസ് 50 റൺസും ക്യാപ്റ്റൻ കരുണരത്നെ 39 റൺസും2 നേടി പുറത്തായി.

ന്യൂസിലാൻഡിന് വേണ്ടി അജാസ് പട്ടേൽ അഞ്ച് വിക്കറ്റും, ട്രെന്റ് ബോൾട്ട്, സോമർവില്ലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 249 റൺസിന് പുറത്തായിരുന്നു. 86 റൺസ് നേടിയ റോസ് ടെയ്ലറും, 42 റൺസ് നേടിയ ഹെൻറി നിക്കോളാസുമാണ് കിവി ബാറ്റ്സ്മാനമാരിൽ തിളങ്ങിയത്. ശ്രീലങ്കയ്ക്ക് വേണ്ടി അകില ധനഞ്ജയ അഞ്ച് വിക്കറ്റും ലക്മൽ നാല് വിക്കറ്റും നേടി.