Skip to content

ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 10000 റൺസ് ; റിക്കി പോണ്ടിങിന്റെ റെക്കോർഡ് തകർത്ത് കിങ് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടുന്ന താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 176 ഇന്നിങ്‌സിൽ നിന്നും ഈ നാഴികക്കല്ല് താണ്ടിയ കോഹ്ലി 225 ഇന്നിങ്‌സിൽ നിന്നും ക്യാപ്റ്റനായി 10000 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെയാണ് പിന്നിലാക്കിയത്.

ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടിയവർ

1. വിരാട് കോഹ്ലി – 176 ഇന്നിങ്‌സ്

2. റിക്കി പോണ്ടിങ് – 225 ഇന്നിങ്സ്

3. ഗ്രെയിം സ്മിത്ത് – 240 ഇന്നിങ്‌സ്

4. എം എസ് ധോണി – 284 ഇന്നിങ്‌സ്

5. അലൻ ബോർഡർ – 288 ഇന്നിങ്‌സ്

6. സ്റ്റീഫൻ ഫ്ലെമിങ് – 307 ഇന്നിങ്‌സ്