Skip to content

ഒരു ദശാബ്ദത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഒരു ദശാബ്ദത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് നേടുന്ന ആദ്യബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ ദശാബ്ദത്തിൽ 18692 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ് കോഹ്ലിക്ക് പിന്നിലുള്ളത്.

മത്സരത്തിൽ 99 പന്തിൽ 114 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലി ഇന്ത്യയെ ആറ് വിക്കറ്റിന്റെ വിജയത്തിലെത്തിക്കുകയും പരമ്പര 2-0 ന് സ്വന്തമാക്കുകയും ചെയ്തു. 41 പന്തിൽ 65 റൺസ് നേടിയ ശ്രേയസ് അയ്യർ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.