Skip to content

തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മഴമൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 255 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 99 പന്തിൽ 114 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 41 പന്തിൽ 65 റൺസ് നേടിയ ശ്രേയസ് അയ്യർ വിരാട് കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. കേദാർ ജാദവ് 12 പന്തിൽ 19 റൺസ് നേടി പുറത്താകാതെ നിന്നു. ശിഖാർ ധവാൻ 36 പന്തിൽ 36 റൺസും രോഹിത് ശർമ്മ 6 പന്തിൽ 10 റൺസും നേടി പുറത്തായി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 41 പന്തിൽ 71 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും , 29 പന്തിൽ 43 റൺസ് നേടിയ എവിൻ ലൂയിസിന്റെയും ഓപ്പണിങ് കൂട്ടുകെട്ടിന്റെ മികവിലാണ് 35 ഓവറിൽ 240 റൺസ് നേടിയത്. 16 പന്തിൽ 30 റൺസ് നേടിയ നിക്കോളാസ് പൂറൻ മാത്രമാണ് ഇരുവർക്കും പുറമെ വെസ്റ്റിൻഡീസ് നിരയിൽ തിളങ്ങിയത്.