Skip to content

എംസാൻസി സൂപ്പർ ലീഗിൽ ഡിവില്ലിയേഴ്സിനൊപ്പം മാർക്കീ താരമായി ജേസൺ

എംസാൻസി സൂപ്പർ ലീഗ് രണ്ടാം സീസണിൽ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ എന്നിവർക്കൊപ്പം മാർക്കീ താരമായി ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്. സീസണിൽ പോർട്ട് എലിസബെത്ത് ടീമായ നെൽസൺ മണ്ടേല ജയന്റ്സിന് വേണ്ടിയാണ് റോയ് കളിക്കുക. ഷവാനെ സ്പാര്‍ട്ടന്‍സിന് വേണ്ടിതന്നെയാണ് ഈ സീസണിലും ഡിവില്ലിയേഴ്സ് പാഡയണിയുന്നത്. നിലവിലെ ചാമ്പ്യന്മാരായ ജോസി സ്റ്റാർസിന് വേണ്ടിയാണ് ക്രിസ് ഗെയ്ൽ കളിക്കാൻ ഇറങ്ങുക. സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡയും ടീമിൽ ഗെയ്ലിനൊപ്പം ഉണ്ടാകും.

ക്വിന്റൻ ഡീകോക്ക്, ഫാഫ് ഡുപ്ലെസിസ്, ഇമ്രാൻ താഹിർ, ഫെഹ്ലുക്വായോ തുടങ്ങിയവരാണ് മറ്റു ടീമുകളിലെ മാർക്കീ താരങ്ങൾ.