Skip to content

അവസാന ഏകദിനത്തിൽ അപൂർവ നേട്ടവുമായി ക്രിസ് ഗെയ്ൽ

കരിയറിലെ അവസാന ഏകദിനത്തിൽ അപൂർവ നേട്ടവുമായി വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ . ഇന്ത്യക്കെതിരായ ഏകദിന സീരിസിലെ മൂന്നാം മത്സരത്തിലാണ് 41 പന്തിൽ നിന്ന് 72 റൺസ് നേടി വിടവാങ്ങൽ മത്സരം ഗംഭീരമാക്കിയത് .ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വിടവാങ്ങൽ മത്സരത്തിൽ 150 സ്‌ട്രൈക്ക് റേറ്റിൽ അർദ്ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഗെയ്ൽ സ്വന്തമാക്കിയത് . പീറ്റർ ബോറൻ ( 2014 ) മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് .

ഖലീൽ അഹമ്മദിന്റെ പന്തിൽ പുറത്താകുമ്പോൾ 41 പന്തിൽ 8 ഫോറും 5 സിക്‌സും ഉൾപ്പടെ 72 റൺസാണ് അടിച്ചു കൂട്ടിയത് . പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിന് മികച്ച തുടക്കമാണ് ഗെയ്ലും ലെവിസും ചേർന്ന് നൽകിയത് . ഇരുവരും ചേർന്ന് ആദ്യ പത്ത് ഓവറിൽ 114 റൺസാണ് അടിച്ചു കൂട്ടിയത് .