Skip to content

ഒത്തുകളിക്കാൻ തന്നെ പ്രേരിപ്പിച്ചു, ഗുരുതര ആരോപണവുമായി ഉമർ അക്മൽ

വീണ്ടും ക്രിക്കറ്റ് ലോകത്ത് ഫിക്സിങ് വിവാദങ്ങൾക്ക് തിരികൊളുത്തി പാക് താരം ഉമർ അക്മലിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബൽ കാനഡ ടി20 ലീഗിൽ ഒത്തുകളിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മുൻ പാകിസ്ഥാൻ താരം കൂടിയായ മൻസൂർ അക്തർ തന്നെ സമീപിച്ചുവെന്നാണ് അക്മൽ മാധ്യമങ്ങളെ അറിയിച്ചത്. ലീഗിൽ വിന്നിപെഗ് ഹോക്‌സിന് വേണ്ടിയാണ് അക്മൽ കളിക്കുന്നത്. ഒത്തുകളിക്കുവാൻ സമീപിച്ച മൻസൂർ അക്തറാകട്ടെ ടീം മാനേജ്‌മെന്റിന്റെ ഭാഗം കൂടിയാണ്.

സംഭവത്തിന് പിന്നാലെ ഇക്കാര്യം ലീഗ് സംഘാടകരെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും അക്മൽ അറിയിച്ചു.

നേരത്തെ മാർച്ചിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയോടെ പാകിസ്ഥാൻ ടീമിൽ അക്മൽ തിരിച്ചെത്തിയിരുന്നുവെങ്കിലും മോശം ഫോമിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെടുകയായിരുന്നു.