Skip to content

രണ്ടാം മത്സരത്തിലും വിജയം ; ടി20 പരമ്പര ഇന്ത്യയ്ക്ക്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഡി എൽ എസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 22 റൺസിന്റെ വിജയം. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 പരമ്പര ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ 168 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസ് 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 98 റൺസ് എന്ന നിലയിൽ നിൽക്കെയാണ് രസംകൊല്ലിയായി മഴയെത്തിയത് തുടർന്ന് മത്സരം പുനരാരംഭിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് dls നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 51 പന്തിൽ 67 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.