Skip to content

സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും മാത്യൂ വേഡും ; ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 397 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. സ്റ്റീവ് സ്മിത്തിന്റെയും മാത്യൂ വേഡിന്റെയും സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 487 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 142 റൺസും മാത്യൂ വേഡ് 110 റൺസും നേടി പുറത്തായി. 51 റൺസ് നേടിയ ട്രാവിസ് ഹെഡ്, 34 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ, പുറത്താകാതെ 47 റൺസ് നേടിയ ജെയിംസ് പാറ്റിൻസൺ, 26 റൺസ് നേടിയ പാറ്റ് കമ്മിൻസ് എന്നിവർ മികച്ച പിന്തുണ നൽകി.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്‌സ് മൂന്ന് വിക്കറ്റും മൊയീൻ അലി രണ്ട് വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.