Skip to content

34 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പരയിൽ അക്കാര്യം സംഭവിച്ചു

തകർപ്പൻ സെഞ്ചുറിയാണ് തന്റെ ആഷസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസ് നേടിയത്. ടെസ്റ്റ് കരിയറിലെയും ബേൺസിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് എഡ്ബാസ്റ്റണിൽ പിറന്നത്. ആഷസ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന പത്താമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് റോറി ബേൺസ്. നീണ്ട 34 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് തന്റെ ആദ്യ ആഷസ് മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്നത്. 1985 ൽ ടിം റോബിൻസനാണ് ഇതിനുമുൻപ് അവസാനമായി ആഷസ് അരങ്ങേറ്റത്തിൽ തന്നെ ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി കുറിച്ചത്.

1903 ൽ ടിപ് ഫോസ്റ്ററായിരുന്നു ആഷസ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ.