Skip to content

ഇന്ത്യൻ കോച്ചാവാൻ തനിക്കും താല്പര്യമുണ്ട് ആഗ്രഹം പങ്കുവെച്ച് സൗരവ് ഗാംഗുലി

ഇന്ത്യൻ കോച്ചാവൻ തലപര്യമുള്ളതായി മുൻ നായകൻ സൗരവ് ഗാംഗുലി . എന്നാൽ ഇപ്പോഴല്ലെന്നും അദ്ദേഹം ചേർത്തു . ഭാവിയിൽ താനും കോച്ചിനായുള്ള അപേക്ഷയിൽ പേര് നൽകുമെന്നും ഗാംഗുലി പറഞ്ഞു . കപിൽ ദേവിന്റെ നേതൃത്വത്തിൽ പുതിയ കോച്ചിനയുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ . വെസ്റ്റ് ഇൻഡീസ് പര്യടനം അവസാനിക്കും വരെയാണ് നിലവിലെ കോച്ച് രവിശാസ്ത്രിയുടെയും മറ്റ് സ്റ്റാഫുകളുടെയും കാലാവധി . 47 ക്കാരനായ ഗാംഗുലി നിലവിൽ ബംഗാൾ അസോസിയേഷന്റെ പ്രസിഡന്റാണ് . ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകൻ കൂടിയാണ് ഗാംഗുലി .

നിലവിൽ ഞാൻ ഐപിഎൽ ,CAB , കമന്ററി തുടങ്ങിയ വളരെയധികം കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ് . അത് പൂർത്തിയകട്ടെ . ഞാൻ തീർച്ചയായും അപേക്ഷിക്കും . ഗാംഗുലി പറഞ്ഞു .