Skip to content

ഏറ്റവും കൂടുതൽ റൺസ് നേടുന്നത് ജോ റൂട്ട്, ആഷസ് ഇംഗ്ലണ്ട് തന്നെ വിജയിക്കും ; ബ്രയാൻ ലാറ

ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് തന്നെയായിരിക്കും ഇത്തവണ ആഷസ് ജേതാക്കളാവുകയെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടായിരിക്കും ഏറ്റവും കൂടുതൽ റൺസ് നേടുകയെന്നും ഇംഗ്ലണ്ട് ബൗളർ ക്രിസ് വോക്‌സായിരിക്കും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുകയെന്നും ലാറ ട്വിറ്ററിൽ കുറിച്ചു.

https://twitter.com/BrianLara/status/1156874354749128704?s=19

പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ 284 റൺസ് നേടിയിരുന്നു. 144 റൺസ് നേടിയ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ഭേദപെട്ട സ്കോറിൽ എത്തിച്ചത്.