Skip to content

ഒന്നാം ആഷസ് ടെസ്റ്റ് ; ആദ്യ ദിനത്തിൽ അമ്പയർമാർ വരുത്തിയത് നിരവധി പിഴവുകൾ

ആഷസ് പരമ്പരയിലെ ആദ്യ ദിനത്തിൽ അമ്പയർമാരായ അലീം ദാറും ജോയൽ വിൽസണും തീരുമാനത്തിൽ വരുത്തിയത് നിരവധി പിഴവുകൾ. നിരവധി അവസരങ്ങളിൽ ഫീൽഡ് അമ്പയർമാരെടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നു. എന്നാൽ പല അവസരങ്ങളിലും ഡി ആർ എസ് ടീമുകൾക്ക് ഗുണകരമായി. ചില മോശം തീരുമാനങ്ങൾ കാണാം.

രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് ഒന്നാമത്തെ പിഴവ് സംഭവിക്കുന്നത്. ബ്രോഡ് എറിഞ്ഞ പന്ത് ലെഗ് സൈഡിൽ തിരിച്ചുവിടാൻ വാർണറുടെ ബാറ്റിൽ പന്ത് തട്ടുകയും വിക്കറ്റ് കീപ്പർ ബെയർസ്റ്റോ പന്ത് കൈപിടിയിലൊതുക്കുകയും ചെയ്താൽ എന്നാൽ ബെയർസ്റ്റോ മറ്റ് ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്യാൻ തയ്യാറായില്ല.

മത്സരത്തിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് അടുത്ത പിഴവ്‌ സംഭവിക്കുന്നത്. രണ്ടിൽ നിൽക്കെ ഓപ്പണർ ഡേവിഡ് വാർണർക്കെതിരെ ബ്രോഡ് എറിഞ്ഞ പന്ത് പാഡിൽ തട്ടുകയും അമ്പയർ വിക്കറ്റ് നൽകുകയും ചെയ്‌തു. എന്നാൽ റിവ്യൂ ചെയ്യാൻ ശ്രമിക്കാതെ വാർണർ മടങ്ങി. തുടർന്ന് റിപ്ലേയിലാണ് പന്ത് വിക്കറ്റ് മിസ്സ് ചെയ്‌തുവെന്ന കാര്യം വ്യക്തമായത്.

മത്സരത്തിലെ 14 ആം ഓവറിൽ ഉസ്മാൻ ഖവാജ്യ്ക്കെതിരെ എറിഞ്ഞ രണ്ടാം പന്ത് എഡ്ജ് ചെയ്ത് ജോണി ബെയർസ്റ്റോ ക്യാച്ച് ചെയ്തെങ്കിലും ഔട്ട് നൽകാൻ അമ്പയർ തയ്യാറായില്ല. തുടർന്ന് റീവ്യൂ ചെയ്താണ് അർഹിച്ച വിക്കറ്റ് ഇംഗ്ലണ്ട് നേടിയത്.

33 ആം ഓവറിൽ ബ്രോഡ് എറിഞ്ഞ അഞ്ചാം പന്ത് സ്മിത്ത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വലത്തേ പാഡിൽ തട്ടുകയും ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്തതോടെ അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ സമയം ഒട്ടും പാഴാക്കാതെ റീവ്യൂ ചെയ്ത സ്മിത്ത് വിക്കറ്റിൽ നിന്നും രക്ഷപെടുകയും ചെയ്തു.