Skip to content

സാൻഡ് പേപ്പർ വിവാദം വിടാതെ ഇംഗ്ലണ്ട് ആരാധകർ ; ആദ്യ ആഷസ് മത്സരത്തിൽ വാർണറിനെ പരിഹസിച്ച് ആരാധകർ – വീഡിയോ

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ടിട്ടും ഇപ്പോഴും പരിഹാസത്തിന് ഇരയാവുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . ഇന്ന് ആരംഭിച്ച ആദ്യ ആഷസ് മത്സരത്തിലും പുറത്താകലിനു പിന്നാലെ നേരിടേണ്ടി വന്നത് ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസമാണ് . സ്റ്റുവർട് ബ്രോഡിന്റെ പന്തിൽ എൽബിഡബ്ല്യൂവിലൂടെ പുറത്തായ വാർണറിനെ സാൻഡ് പേപ്പർ ഉയർത്തി കാട്ടിയാണ് ഇംഗ്ലണ്ട് ആരാധകർ ആനയിച്ചത് . 12 പന്തിൽ നിന്ന് 2 റൺസ് മാത്രമാണ് വാർണറിന് നേടാനായത് .

https://twitter.com/englandcricket/status/1156874093553229826?s=19

ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 267 നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയ . സെഞ്ചുറിയുമായി ( 131* ) ക്രീസിൽ നിൽക്കുന്ന സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ രക്ഷകനായത് . ഇംഗ്ലണ്ടിനായി സ്റ്റുവർട് ബ്രോഡ് 4 വിക്കറ്റും ക്രിസ് വോക്‌സ് 3 വിക്കറ്റും വീഴ്ത്തി .