Skip to content

രവി ശാസ്ത്രി കോച്ചായി തുടർന്നാൽ സന്തോഷം ; വിരാട് കോഹ്ലി

ഇന്ത്യൻ മുഖ്യപരിശീലകനായി രവി ശാസ്ത്രി തുടർന്നാൽ സന്തോഷമാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രവി ശാസ്ത്രിയുടെ കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചതെന്നും വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ വിരാട് കോഹ്ലി പറഞ്ഞു. ലോകകപ്പിന് ശേഷം രവി ശാസ്ത്രിയുമായുള്ള കരാർ അവസാനിച്ചിരുന്നുവെങ്കിലും വെസ്റ്റിൻഡീസ് പര്യടനം കഴിയുന്നത് വരെ 45 ദിവസത്തെക്ക് കരാർ ബിസിസിഐ നീട്ടുകയായിരുന്നു.

ബിസിസിഐ നിയമിച്ച ക്രിക്കറ്റ് ഉപദേശക സമിതിയ്ക്ക് തന്റെ അഭിപ്രായം ആവശ്യമാണെങ്കിൽ അവരുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും രവി ശാസ്ത്രിയുമായി മികച്ച ബന്ധമാണ് ഞങ്ങൾക്കുള്ളതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.