Skip to content

ജേസൺ റോയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ്

ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ്. അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തോടെ അരങ്ങേറ്റം കുറിച്ച ജേസൺ റോയ് ആദ്യ ടെസ്റ്റിനുള്ള പതിനാലംഗ ടീമിലിടം നേടിയിരുന്നു.

ഒരു ടെസ്റ്റ് മത്സരത്തിന്റെ മാത്രം പരിചയസമ്പത്തുള്ള റോയ്ക്ക് പരമ്പരയിൽ കാര്യങ്ങൾ എളുപ്പമാകില്ലയെന്നും ഓസ്‌ട്രേലിയൻ ഏകദിന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അതിന് ഉദാഹരണമാണെന്നും ഹേസൽവുഡ് പറഞ്ഞു.

” ടെസ്റ്റ് ക്രിക്കറ്റിൽ റോയ് എങ്ങനെ പോകുമെന്ന് കണ്ടുതന്നെയറിയണം. ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് അവൻ കളിച്ചിട്ടള്ളത്. ബാറ്റിങ് ഓപ്പൺ ചെയ്യുകയെന്നത് ഏകദിന ക്രിക്കറ്റിൽ നിന്നും വളരെ വ്യത്യസ്തമാണ് ടെസ്റ്റ് ക്രിക്കറ്റിൽ. ഇംഗ്ലണ്ടിലാകട്ടെ ബാറ്റ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഓപണിങിലാണ്. ആ സാഹചര്യങ്ങളിൽ അറ്റാക്ക് ചെയ്യുകയെന്നത് വളരെ പ്രയാസമാണ് ” ഹേസൽവുഡ് കൂട്ടിച്ചേർത്തു.