Skip to content

വുമൺസ് ആഷസ് ; ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

വുമൺസ് ആഷസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 122 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. പുറത്താകാതെ 39 പന്തിൽ 47 റൺസ് നേടിയ എലിസ് പെറിയും 37 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ മേഗ് ലാന്നിങും ചേർന്നാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ടി20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പരയിൽ 3-0 ന് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ഒരേയൊരു ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

എലിസ് പെറിയാണ് പ്ലേയർ ഓഫ് ദി മാച്ച്. ഇത് നാലാം തവണയാണ് ആഷസ് 2019 ൽ പെറി പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്.