Skip to content

മിച്ചൽ സ്റ്റാർക്ക് പുത്തൻ  ഇതിഹാസം

മിച്ചല്‍ സ്റ്റാര്‍ക്ക് എന്ന ടെസ്റ്റ് ക്രിക്കറ്ററുടെ സ്ഥാനം ഓസീസ് ക്രിക്കറ്റിലെവിടെയാണ്. തീര്‍ച്ചയായും മഗ്രാത്തും വോണും ലിലിയുമെല്ലാമടങുന്ന എക്കാലത്തെയും മഹാരഥന്‍മാരുടെ നിരയില്‍ അയാള്‍ ഒരു പക്ഷേ കാണില്ലായിരിക്കും. എങ്കിലും തളര്‍ന്നു തുടങിയ ഓസീസ് ബൗളിങ് നിരക്ക് ആ ആറടി നാലിഞ്ചുകാരന്‍റെ ബൗണ്‍സറുകളും ഇന്‍സിങറുകളും നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല. ഈ ആഷസിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ 14 വിക്കറ്റുകളോടെ ഓസീസ് വിജയങളില്‍ സ്മിത്തിനും മാര്‍ഷിനുമൊപ്പം ഒട്ടും കുറയാത്ത സ്ഥാനം അയാള്‍ക്കുണ്ട്. പക്ഷേ അവര്‍ക്ക് കിട്ടിയ സൂപ്പര്‍ പരിവേക്ഷം അയാള്‍ക്കില്ലെന്ന് മാത്രം.

2010 ല്‍ പ്രമുഖ താരങളെല്ലാം പരിക്കിന്‍റെ പിടിയിലമര്‍ന്നപ്പോള്‍ ടീമിലെത്തിയ അയാള്‍ 2011 ലാണ് ആദ്യമായി ടെസ്റ്റ് ടീമിലെത്തുന്നത്. ആദ്യ നാല് ടെസ്റ്റുകളില്‍ 10 വിക്കറ്റ് മാത്രം. എങ്കിലും തുടര്‍ന്ന് സൗത്താഫ്രിക്കക്കും ശ്രീലങ്കക്കുമെതിരെയുളള പരമ്പരകളിലെ മികച്ച പ്രകടനം ടീമില്‍ സ്ഥിരമാക്കിയെങകിലു 2015 ന്യൂസിലാണ്ട് പരമ്പര വരെ അയാളൊരിക്കലും കണ്‍സിസ്റ്റന്‍റൊയിരുന്നില്ല. എന്നാല്‍ ആ പരമ്പര ക്ക് ശേക്ഷം 2016 ഡിസബര്‍ വരെ 11 ടെസ്റ്റുകളില്‍ 63 വിക്കറ്റുകള്‍ നേടി സ്റ്റാര്‍ക്ക് ഓസീസ് ബൗളിങിന്‍റെ കുന്തമുനയായി. എന്നാല്‍ ഈ വര്‍ക്ഷം നടന്ന ഇന്ത്യന്‍ പരമ്പരയില്‍ കാര്യമായി തിളങാനാകാതെ പോയ സ്റ്റാര്‍ക്കിന്‍െറ ശക്തമായ തിരിച്ചു വരവാണ് ആഷസില്‍ കണ്ടത്. ടെസ്റ്റ് ക്രിക്കറ്റിലൊരു ബാറ്റസ്മാന്‍ എന്ന നിലയിലും സ്റ്റാര്‍ക്ക് ഓസീസിന് മുതല്‍കൂട്ടാണ്. 2013 ല്‍ മൊഹാലിയില്‍ 99 റണ്‍സെടുത്ത് ഓസീസിന്‍റെ ടോപ് സ്കോററായി ഇന്ത്യന്‍ ബൗളിങിനെ വെല്ലുവിളിച്ചത് നമ്മള്‍ മറന്ന് കാണില്ല.

ഏകദിന ക്രിക്കറ്റിലെ കണക്കെടുക്കുമ്പോള്‍ സ്റ്റാര്‍ക്ക് പ്രശസ്തതാരായ ഓസീസ് മഹാരഥന്‍മാര്‍ക്കൊപ്പം തന്നെ തന്‍റെ കസേര വലിച്ചിടുകയാണ്. തന്‍റെ രണ്ടാം ഏകദിനത്തില്‍ 4/27 എന്ന പ്രകടനത്തോടെ മക്കായ്കെകാപ്പം ആദ്യ രണ്ട് ഏകദിനങളില്‍ തങളെ തോല്‍പ്പിച്ച ശ്രീലങ്കയെ തകര്‍ത്തു വിടുന്നതില്‍ മുഖ്യ പങ്ക് വഹിച്ച് തുടങിയ കരിയറിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല . ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടിയ സഖ്ലെയ്ന്‍െറ റെക്കോര്‍ഡ് തകര്‍ത്ത സ്റ്റാര്‍ക്ക് ഇത് വരെ 68 ഏകദിനങളില്‍ നിന്ന് 134 വിക്കറ്റുകള്‍ ഇതിനോടകം നേടി കഴിഞ്ഞു. അതായത് 2 വിക്കറ്റിനടുത്ത് ഒരു കളിയില്‍ നേടുന്ന അപൂര്‍വത. 2015 ലോകകപ്പില്‍ അയാള്‍ ‘അണ്‍പ്ളെയബിള്‍’ ആയിരുന്നു . 10.18 ആവറേജില്‍ 22 വിക്കറ്റുകള്‍ നേടിയ അയാളുടെ ഇക്കണോമി 3.58 മാത്രമായിരുന്നു . ടൂര്‍ണ്തമെന്‍റെിന്‍റെ താരവും അയാള്‍ തന്നെ.

എന്തായാലും ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാര്‍ അലങ്കരിച്ച ഓസീസ് ബൗളിങിന്‍െറ അമരകാരനെന്ന സ്ഥാനം എത്രമാത്രം സ്റ്റാര്‍ക്ക് ഉന്നതിയിലെത്തിക്കുമെന്ന് കാണാനായി കാത്തിരിക്കുന്നു.