Skip to content

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ബംഗ്ലാദേശിനെതിരെ ഐസിസിയുടെ പിഴശിക്ഷ. ഐസിസി പെരുമാറ്റചട്ടം ആർട്ടിക്കിൾ 2.22 ലാണ് മോശം ഓവർ നിരക്ക് ഉൾപെടുന്നത് കളിക്കാർ മാച്ച് ഫീയുടെ 10 ശതമാനവും ക്യാപ്റ്റൻ മാച്ച് ഫീയുടെ 20 ശതമാനവും പിഴയായി ഇതോടെ നൽകേണ്ടി വരും.

മത്സരത്തിൽ 91 റൺസിന് ബംഗ്ലാദേശ് പരാജയപെട്ടിരുന്നു. സെഞ്ചുറി നേടിയ കുശാൽ പെരേരയാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. ഞായറാഴ്ച കൊളംബോയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.