Skip to content

വനിതാ ആഷസ് കിരീടം ഓസ്ട്രേലിയ നിലനിർത്തി

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 93 റൺസിന്റെ തകർപ്പൻ വിജയത്തോടെ വനിതാ ആഷസ് ഓസ്‌ട്രേലിയ നിലനിർത്തി. മത്സരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മേഗ് ലാന്നിങിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയ വമ്പൻ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 63 പന്തിൽ പുറത്താകാതെ 133 റൺസ് നേടിയ ക്യാപ്റ്റൻ മേഗ് ലാന്നിങിന്റെയും 33 പന്തിൽ 54 റൺസ് നേടിയ ബെത് മൂണിയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 226 റൺസ് നേടി. 227 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മേഗൻ ഷൂറ്റും മൂന്നോവറിൽ 11 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ എലിസ് പെറിയും ചേർന്നാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.

നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഓസ്‌ട്രേലിയ വിജയം നേടിയിരുന്നു. ഒരേയൊരു ടെസ്റ്റ് മത്സരമാകട്ടെ സമനിലയിൽ കലാശിക്കുകയും ചെയ്തു.