Skip to content

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിൽ ഇല്ലാതിരുന്ന ക്രിസ് ഗെയ്ലിനൊപ്പം ഇടംകയ്യൻ ഓപ്പണർ ജോൺ ക്യാമ്പൽ, റോസ്റ്റൻ ചേസ്, ഓൾ റൗണ്ടർ കീമോ പോൾ എന്നിവർ ടീമിൽ തിരിച്ചെത്തി. ഓഗസ്റ്റ് എട്ടിന് ഗയാന നാഷണൽ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. പതിനൊന്നിനും പതിനാലിനും ക്വീൻസ് പാർക്ക് ഓവലിലാണ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ നടക്കുക.

വെസ്റ്റിൻഡീസ് ടീം ; ജേസൺ ഹോൾഡർ (c), ജോൺ കാമ്പ്‌ബെൽ, എവിൻ ലൂയിസ്, ഷിമ്രോൺ ഹെറ്റ്മയർ, നിക്കോളാസ് പൂരൻ, റോസ്റ്റൺ ചേസ്, ഫാബിയൻ അലൻ, കാർലോസ് ബ്രാത്‌വെയ്റ്റ്, കീമോ പോൾ, ക്രിസ് ഗെയ്ൽ, ഷെൽ‌ഡൻ കോട്രെൽ, ഓഷെയ്ൻ തോമസ്, ഷായ് ഹോപ്പ് (wk), കെമർ റോച്ച്