Skip to content

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് മാറ്റങ്ങൾ

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ടിം പെയ്ൻ നയിക്കുന്ന ടീമിൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഒപ്പം യുവതാരം ബാൻക്രോഫ്റ്റും ടീമിൽ തിരിച്ചെത്തി. ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസണും ഓൾ റൗണ്ടർ മിച്ചൽ മാർഷും വിക്കറ്റ് കീപ്പർ മാത്യു വേഡും ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി. എന്നാൽ ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അലക്സ് കാരിയ്ക്ക് ടീമിലിടം നേടാൻ സാധിച്ചില്ല. പരിശീലന മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മൈക്കൽ നെസറാണ് ടീമിലെ ഒരേയൊരു പുതുമുഖം.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പീറ്റർ സിഡിൽ എന്നിവരാണ് നെസറിനെയും പാറ്റിൻസണെയും കൂടാതെ ടീമിലെ ഫാസ്റ്റ് ബൗളർമാർ. നേഥൻ ലയൺ മാത്രമാണ് ടീമിലെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നർ.

ഓസ്‌ട്രേലിയൻ ടീ : ടിം പെയ്ൻ (c), കാമറൂൺ ബാൻക്രോഫ്റ്റ്, പാറ്റ് കമ്മിൻസ്, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലയൺ, മിച്ചൽ മാർഷ്, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, പീറ്റർ സിഡിൽ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാത്യു വേഡ്, ഡേവിഡ് വാർണർ.