Skip to content

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഓസ്‌ട്രേലിയയുടെ ആഷസ് ടീം. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും യുവതാരം ബാൻക്രോഫ്‌റ്റിനെ പരമ്പരയിൽ പരിഗണിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഒമ്പത് മാസത്തെ വിലക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ചുവെങ്കിലും താരത്തിനെ ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ പരിഗണിച്ചിരുന്നില്ല. പരിശീലന മത്സരത്തിലെ തകർപ്പൻ പ്രകടനവുമാണ് ബാൻക്രോഫ്‌റ്റ് കാഴ്ച്ചവെച്ചത്.

ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ടീം പ്രഖ്യാപിക്കുക. ഓഗസ്റ്റ് ഒന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം.