Skip to content

ഫിഫ്റ്റിയുമായി ലീച്ചും ജേസൺ റോയും ; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മികച്ച സ്കോർ. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടിയിട്ടുണ്ട്. 60 റൺസ് നേടിയ ജാക്ക് ലീച്ചും 48 പന്തിൽ 52 റൺസ് നേടിയ ജേസൺ റോയുമാണ് ക്രീസിലുള്ളത്. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ലീച്ച് അവിശ്വസനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 6 റൺ നേടിയ റോറി ബേൺസിന്റെ വിക്കറ്റ് മാത്രമാണ് അയർലൻഡിന് നേടാൻ സാധിച്ചത്.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ അയർലൻഡ് 207 റൺസ് നേടിയിരുന്നു. 55 റൺസ് നേടിയ ആൻഡി ബാൽബിർണിയും 36 റൺസ് നേടിയ സ്റ്റിർലിങ്ങുമാണ് അയർലൻഡിന് വേണ്ടി തിളങ്ങിയത്.