Skip to content

ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 85 റൺസിന് പുറത്ത്. ഒമ്പത് ഓവറിൽ 13 റൺസ് മാത്രം അഞ്ച് വിക്കറ്റ് നേടിയ ടിം മുർത്താഗാണ് ഇംഗ്ലണ്ടിനെ തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് അഡയറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബോയ്ഡ് റാങ്കിനും മികച്ച പിന്തുണ നൽകി.

ഒരു ഘട്ടത്തിൽ 43 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ വൻ നാണക്കേടിനെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിനെ 18 പന്തിൽ 19 റൺസ് നേടിയ ഒല്ലി സ്റ്റോണും, 16 പന്തിൽ 18 റൺസ് നേടിയ സാം കറണും ചേർന്നാണ് 80 കടത്തിയത്.

വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും മൊയീൻ അലിയും ക്രിസ് വോക്സും പൂജ്യത്തിൽ പുറത്തായി.