Skip to content

ഐസിസി ഹാൾ ഓഫ് ഫെയിമിൽ സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഐസിസി ഹാൾ ഓഫ് ഫെയിം അംഗീകാരം. ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രമുഖസ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനാണ് ഐ.സി.സി. ഹാൾ ഓഫ് ഫെയിം എന്ന ഈ ബഹുമതി നൽകുന്നത്. ഈ അംഗീകാരം ലഭിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ബിഷൻ സിങ് ബേദി, കപിൽദേവ്, സുനിൽ ഗാവസ്കർ, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇതിനുമുൻപ് ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവർ.

16 ആം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കർ 200 ടെസ്റ്റ് മത്സരത്തിൽ നിന്നും 15921 റൺസും 463 ഏകദിനത്തിൽ നിന്നും 18426 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് 50 സെഞ്ചുറിയും ഏകദിനത്തിൽ 49 സെഞ്ചുറിയും സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റിൽ നിന്നും പിറന്നു.

ഐസിസിയുടെ നിയമപ്രകാരം സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുകയുള്ളൂ. അതിനാലാണ് സച്ചിനുള്ള അംഗീകാരം ഇത്രയും വൈകിയത്.