Skip to content

ടി20 ബ്ലാസ്റ്റ് ആദ്യ മത്സരത്തിൽ തകർത്താടി ഡിവില്ലിയേഴ്സ് ; പറത്തിയത് ആറ് സിക്സ്

ടി20 ബ്ലാസ്റ്റ് 2019 ലെ ആദ്യ മത്സരത്തിൽ തകർത്താടി മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ്. എസെക്‌സിനെതിരായ മത്സരത്തിൽ 43 പന്തിൽ 88 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെ മികവിൽ എസ്സെക്സ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ മിഡിൽസെക്‌സ് മറികടന്നു. അഞ്ച് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്. 34 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് മലാൻ ഡിവില്ലിയേഴ്സിന് മികച്ച പിന്തുണ നൽകി.