Skip to content

ടോം മൂഡി പടിയിറങ്ങി ; ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് കോച്ച്

ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടികൊടുത്ത ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് ഹൈദരാബാദ് മുഖ്യപരിശീലകനാകും. സ്ഥാനമൊഴിഞ്ഞ ടോം മൂഡിയ്ക്ക് പകരക്കാരനായാണ് ട്രെവർ ബെയ്‌ലിസ് സൺറൈസേഴ്‌സിനൊപ്പം ചേരുന്നത്. ആഷസ് പരമ്പരയോടെ സ്ഥാനമൊഴിഞ്ഞ ശേഷമായിരിക്കും അദ്ദേഹം ടീമിനൊപ്പം ചേരുക. 2012 ൽ സൺറൈസേഴ്‌സ് കോച്ചായി സ്ഥാനമേറ്റ ടോം മൂഡി നാല് തവണ ടീമിനെ പ്ലേയോഫിലും ഒരു തവണ കിരീടജേതാക്കളുമാക്കിയ ശേഷമാണ് സ്ഥാനമൊഴിയുന്നത്.

ഇതാദ്യമായല്ല ട്രെവർ ബെയ്‌ലിസ് ഐ പി എല്ലിൽ കോച്ചാകുന്നത്. 2012 മുതൽ 2015 വരെ കൊൽക്കത്തയുടെ മുഖ്യപരിശീലകനായിരുന്ന അദ്ദേഹത്തിന്റെ കീഴിലാണ് 2012 ലും 2014 ലും കൊൽക്കത്ത കിരീടം നേടിയത്. 2011 ലോകകപ്പിൽ ബെയ്ലിസിന്റെ കീഴിലാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്.