Skip to content

അക്കാര്യം സെലക്ടർമാർ ധോണിയെ അറിയിക്കണം ; വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് ധോണിയുടെ അവകാശമാണെന്ന് മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ്. ടൈംസ് നൗ സംഘടിപ്പിച്ച ചർച്ചയിലാണ് ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭിപ്രായം സെവാഗ് വ്യക്തമാക്കിയത്.

” വിരമിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള അവകാശം ധോണിയ്ക്കുണ്ട്. എന്നാൽ സെലക്ടർമാരുടെ ജോലി എന്തെന്നാൽ ഇനി മുതൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ധോണിയെ കാണാൻ സാധിക്കില്ല എന്നറിയിക്കുകയാണ് ” സെവാഗ് പറഞ്ഞു.

ടീമിൽ നിന്നും ഒഴിവാക്കുന്നതിന് മുൻപ് സെലക്ടർമാർ കളിക്കാരോട് ഭാവിയെക്കുറിച്ച് ചർച്ചചെയ്യേണ്ടത് അത്യാവശ്യമാണെന്നും തന്നോട് അത് ചെയ്യാൻ സെലക്ടർമാർ തയ്യാറായില്ലയെന്നും ടീമിൽ നിന്നും ഒഴിവാക്കിയതിന് ശേഷമാണ്‌ അന്നത്തെ സെലക്ടർ വിക്രം റാത്തോർ തന്നോട് അതിനെ പറ്റി സംസാരിച്ചതെന്നും ചർച്ചയിൽ സെവാഗ് തുറന്നടിച്ചു.