Skip to content

കോഹ്‌ലി ലോകകപ്പ് ഉയർത്താതിരിക്കാൻ ധോണി മനപ്പൂര്‍വ്വം തോല്‍പ്പിച്ചു’ – ഗുരുതര ആരോപണവുമായി യുവരാജിന്റെ അച്ഛന്‍ രംഗത്ത്

ഏകദിന ലോകക്കപ്പിന് പിന്നാലെ ധോണിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി യുവരാജിന്റെ അച്ഛൻ യോഗ് രാജ് രംഗത്ത്‌ . കോഹ്ലി ലോകകപ്പ് ഉയർത്താതിരിക്കാൻ ധോണി മനപ്പൂര്‍വ്വം ഇന്ത്യയെ തോല്‍പ്പിച്ചെന്നാണ് യോഗ് രാജിന്റെ ആരോപണം. സെമിയിൽ ന്യൂസിലാൻഡിനെതിരായ 18 റൺസിന്റെ തോൽവിയോടെയാണ് ഇന്ത്യ ലോകക്കപ്പിൽ നിന്ന് പുറത്തായത് . ഈ മത്സരത്തിൽ ഇന്ത്യ തോൽക്കാനായി ധോണി മനപ്പൂർവം പുറത്തായതെന്നും യോഗ് രാജ് പറഞ്ഞു .

മറ്റൊരു ഇന്ത്യന്‍ നായകനും ലോകകപ്പ് ഉയര്‍ത്തുന്നത് ധോണിക്ക് ഇഷ്ടമല്ലെന്നും അതിനാല്‍ ധോണി സ്വയം ടീമിനെ തോല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.ഇന്ത്യ വിജയത്തോട് അടുത്തതാണെന്നും എന്നാല്‍ അവസരം ഉപയോഗിക്കേണ്ട എന്ന് ധോണി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള ധോണിക്ക് ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാമായിരുന്നുവെന്നും എന്നിട്ടും ധോണി ഹാര്‍ദിക് പാണ്ഡ്യയ്ക്കും രവീന്ദ്ര ജഡേജയ്ക്കും തെറ്റായ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.