Skip to content

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജേസൺ റോയ്ക്ക് അരങ്ങേറ്റം

ആഷസ് പരമ്പരയ്ക്ക് മുൻപായി ലോർഡ്സിൽ നടക്കുന്ന അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ് ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം നേടി.

ജോ റൂട്ട് (c), മൊയിൻ അലി, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർ‌സ്റ്റോ (wk), സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, സാം കറാൻ, ജോ ഡെൻലി, ലൂയിസ് ഗ്രിഗറി, ജാക്ക് ലീച്ച്, ജേസൺ റോയ്, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ്.

ജൂലൈ 24 നാണ് മത്സരം. ഇതാദ്യമായാണ് അയർലൻഡും ഇംഗ്ലണ്ടും ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്.