Skip to content

ആ റൺസ് വേണ്ടെന്ന് അമ്പയറോട് ബെൻ സ്റ്റോക്‌സ് ആവശ്യപെട്ടിരുന്നു ; ജിമ്മി ആൻഡേഴ്സൻ

ലോകകപ്പ് ഫൈനലിൽ ഓവർ ത്രോ വഴി ലഭിച്ച അധിക റൺസ് വേണ്ടെന്ന് ബെൻ സ്റ്റോക്‌സ് അമ്പയറോട് ആവശ്യപെട്ടിരുന്നുവെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജിമ്മി ആൻഡേഴ്‌സൺ. മത്സരത്തിൽ അവസാന ഓവറിലെ നാലാം പന്തിൽ റണ്ണൗട്ടിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഗപ്റ്റിൽ എറിഞ്ഞ ത്രോ സ്റ്റോക്‌സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞത്. മനപ്പൂർവ്വമല്ലാത്തതിനാൽ ഓടിയെടുത്ത രണ്ട് റൺസ് ഉൾപ്പെടെ ആറ്‌ റൺസ് അമ്പയർ ഇംഗ്ലണ്ടിന് അനുവദിച്ചു. ഇതിന് പിന്നാലെ ആ ബൗണ്ടറി വേണ്ടെന്ന് സ്റ്റോക്‌സ് അമ്പയറോട് ആവശ്യപെട്ടുവെന്നാണ് ആൻഡേഴ്സന്റെ വെളിപ്പെടുത്തൽ.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോണാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സംഭവത്തിന് ശേഷം സ്റ്റോക്‌സ് അമ്പയറോട് ആ നാല് റൺസ് ഒഴിവാക്കാൻ സാധിക്കുമോയെന്നും ആ റൺസ് ഞങ്ങൾക്ക് വേണ്ടയെന്നും ആവശ്യപെട്ടിരുന്നു. എന്നാൽ നിയമത്തിന്റെ ഭാഗമായതിനാൽ അതിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കുകയില്ലായിരുന്നെന്നും ആൻഡേഴ്സൻ വ്യക്തമാക്കി.