Skip to content

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് വീണ്ടും ട്രെവർ ബെയ്ലിസ്

ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടികൊടുത്ത കോച്ച് ട്രെവർ ബെയ്‌ലിസ് ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലനാകും. മുൻ സൗത്താഫ്രിക്കൻ താരം ജാക് കാലിസിന് പകരക്കാരനായാണ് ബെയ്‌ലിസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. ഇദ്ദേഹത്തിനൊപ്പം മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം ബാറ്റിങ് പരിശീലനായും ടീമിനൊപ്പം ചേരും. ഇതാദ്യമായല്ല ഇരുവരും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ഭാഗമാകുന്നത്. ബെയ്‌ലിസിന്റെ കീഴിലായിരുന്നു 2011 ലും 2014 ലും കൊൽക്കത്ത ഐ പി എൽ കിരീടം നേടിയത്. മക്കല്ലമാകട്ടെ ഐ പി എൽ അരങ്ങേറ്റം കുറിച്ചതും കൊൽക്കത്തയ്ക്ക് വേണ്ടിയായിരുന്നു.

ഓഗസ്റ്റിൽ നടക്കുന്ന ആഷസ് പരമ്പരയ്‌ക്ക് ശേഷമായിരിക്കും ട്രെവർ ബെയ്‌ലിസ് കൊൽക്കത്തയ്ക്കൊപ്പം ചേരുക.