Skip to content

അക്കാര്യം ഇനി ആവർത്തിക്കാതിരിക്കട്ടെ ; കെയ്ൻ വില്യംസൺ

അത്ഭുതമെന്നോ ഭാഗ്യമെന്നോ വിശേഷിപ്പിക്കാം ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ ഇംഗ്ലണ്ടിന് ലഭിച്ച ആ ആറ് റൺസിനെ. ട്രെന്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് വേണമെന്നിരിക്കെ ആദ്യ രണ്ട് പന്തുകൾ പാഴാക്കിയ ശേഷം മൂന്നാം പന്തിൽ സ്റ്റോക്‌സ് സിക്സ് പറത്തുന്ന പിന്നീടുള്ള മൂന്ന് പന്തിൽ റൺസ് വേണ്ട ഘട്ടത്തിലാണ് നിർഭാഗ്യം കിവികൾക്ക് തിരിച്ചടിയായത്. ബോൾട്ട് എറിഞ്ഞ ഫുൾ ടോസ് ഡീപ് മിഡ് വിക്കറ്റിലേക്ക് പായിക്കുകയും രണ്ടാം റണ്ണിനായി ഓടിയ സ്റ്റോക്‌സിനെ റണ്ണൗട്ടാക്കാനുള്ള മാർട്ടിൻ ഗപ്റ്റിലിന്റെ ത്രോ സ്റ്റോക്‌സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പായുകയും മനപ്പൂർവ്വം അല്ലാത്തതിനാൽ അമ്പയർ ഇംഗ്ലണ്ടിന് ആറ് റൺസ് വിധിക്കുകയും ചെയ്തു.

” ആ പന്ത് സ്റ്റോക്‌സിന്റെ ബാറ്റിൽ തട്ടിയത് ലജ്ജാകരമാണ്. എന്നാൽ ഇനിയൊരിക്കലും ഇത്തരത്തിലുള്ള നിമിഷങ്ങൾ ഉണ്ടാകില്ലയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” മത്സരശേഷം കെയ്ൻ വില്യംസൺ പറഞ്ഞു.

സംഭവത്തിന് ശേഷം താൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനോട് മാപ്പ് ചോദിച്ചുവെന്ന് ബെൻ സ്റ്റോക്‌സും മത്സരശേഷം വ്യക്തമാക്കി.