Skip to content

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ ; ചരിത്രനേട്ടം സ്വന്തമാക്കി കെയ്ൻ വില്യംസൺ

ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഫൈനലിൽ ഒരു റൺ പിന്നിട്ടതോടെയാണ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനെയെ പിന്നിലാക്കി ഈ ചരിത്രനേട്ടം ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്വന്തമാക്കിയത്. മത്സരത്തിൽ 54 പന്തിൽ 30 റൺസ് നേടി പുറത്തായ വില്യംസൺ ഈ ലോകകപ്പിൽ ഒമ്പത് ഇന്നിങ്‌സിൽ നിന്നും 82.57 ശരാശരിയിൽ 578 റൺസ് നേടി. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി സീരീസ് അവാർഡും വില്യംസണെ തേടിയെത്തി.

2007 ലോകകപ്പിൽ 11 മത്സരത്തിൽ നിന്നും 60.88 ശരാശരിയിൽ 548 റൺസ് നേടിയാണ് ഈ നേട്ടം മഹേള ജയവർധനെ സ്വന്തമാക്കിയത്.