Skip to content

2003 ൽ സച്ചിൻ ടെണ്ടുൽക്കർ 2019 ൽ കെയ്ൻ വില്യംസൺ

ലോകകപ്പ് കിരീടം ആതിഥേയരായ ഇംഗ്ലണ്ട് നേടിയെങ്കിലും മാൻ ഓഫ് ദി ടൂർണമെന്റ് അവാർഡ് തേടിയെത്തിയത് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ. ലോകകപ്പിൽ ഒറ്റയാൾ പോരാട്ടമായിരുന്നു ന്യൂസിലാൻഡിന് വേണ്ടി കെയ്ൻ വില്യംസൺ കാഴ്ച്ചവെച്ചത്. ഒമ്പത് ഇന്നിങ്സിൽ നിന്നും 82.57 ശരാശരിയിൽ 578 റൺസ് കെയ്ൻ വില്യംസൺ ലോകകപ്പിൽ അടിച്ചുകൂട്ടി. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന ചരിത്രനേട്ടവും കെയ്ൻ വില്യംസണെ തേടിയെത്തി. 2003 ൽ സച്ചിന് ശേഷം ഇതാദ്യമായാണ് വിജയികല്ലാത്ത ടീമിൽ നിന്നും ഒരു കളിക്കാരൻ പ്ലേയർ ഓഫ് ദി സീരീസ് നേടുന്നത്.