CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

പരാജയത്തിലും സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത് ചരിത്രനേട്ടം

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട് പുറത്തായെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 119 പന്തിൽ 85 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിയത്.

ലോകകപ്പ് നോകൗട്ടിൽ സ്മിത്തിന്റെ തുടർച്ചയായ നാലാം ഫിഫ്റ്റി സ്കോർ ആണിത്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ഈ നേട്ടം സ്വന്തമാക്കുവാൻ മറ്റാർക്കും സാധിച്ചിട്ടില്ല. 2015 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെതിരെ 65 റൺസ് നേടിയ സ്മിത്ത് സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 105 റൺസും ഫൈനലിൽ ന്യൂസിലാൻഡിനെതിരെ പുറത്താകാതെ 56 റൺസും നേടിയിരുന്നു.

ലോകകപ്പ് നോകൗട്ടിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം സ്റ്റീവ് സ്മിത്ത് എത്തി.