Skip to content

സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് പഴങ്കഥയാക്കി മിച്ചൽ സ്റ്റാർക്ക്

ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന് പരാജയപെട്ട് പുറത്തായെങ്കിലും ചരിത്രനേട്ടവുമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. മത്സരത്തിൽ ബെയർസ്റ്റോയെ വിക്കറ്റിന് മുൻപിൽ കുടുക്കിയ ഈ ലോകകപ്പിലെ 27 ആം വിക്കറ്റ് നേടിയതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്രറെക്കോർഡ് സ്റ്റാർക്ക് സ്വന്തമാക്കി. 2007 ലോകകപ്പിൽ 26 വിക്കറ്റ് നേടിയ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ പേരിലായിരുന്നു ഈ റെക്കോർഡ് ഇതുവരെ.

മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത്. ലോകകപ്പ് സെമിഫൈനലിൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയ പരാജയം രുചിക്കുന്നത്.