Skip to content

ഓസ്‌ട്രേലിയയെ പരാജയപെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ

ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ. ഓസ്‌ട്രേലിയ ഉയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം 32.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. തകർപ്പൻ തുടക്കമാണ് ജേസൺ റോയും ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 124 റൺസ് കൂട്ടിച്ചേർത്തു. റോയ് 65 പന്തിൽ 85 റൺസും ബെയർസ്റ്റോ 43 പന്തിൽ 34 റൺസും നേടി പുറത്തായി. ജോ റൂട്ട് 46 പന്തിൽ 49 റൺസും ഓയിൻ മോർഗൻ 39 പന്തിൽ 45 റൺസും നേടി പുറത്താകാതെ നിന്നു.

ഇത് ആദ്യമായാണ് ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയ പരാജയപെടുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 119 പന്തിൽ 85 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 70 പന്തിൽ 46 റൺസ് നേടിയ അലക്സ് കാരിയും ചേർന്നാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.