CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത് ആ തീരുമാനം ; പ്രതികരണവുമായി സച്ചിൻ

മുൻ നിര ബാറ്റ്സ്മാന്മാർ തങ്ങളുടെ ഉത്തരവാദിത്വം മറന്നപ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായത് ലോകകപ്പ് പ്രതീക്ഷയാണ് . ഏഴാം വിക്കറ്റിൽ ധോണിയും ജഡേജയും ചേർന്ന് പൊരുതിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല . 77 റൺസിൽ നിൽക്കെ ജഡേജ ക്യാച്ചിലൂടെ മടങ്ങുകയായിരുന്നു . ഒടുവിൽ 48 ആം ഓവറിൽ ധോണി റൺ ഔട്ട് ആയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു .

ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍‍ഡുല്‍ക്കര്‍ പ്രതികരിച്ചിരിക്കുകയാണ്. എം എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നാകുമെന്നായിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്.

വിക്കറ്റുകള്‍ തുടരെ വീണ അത്തരമൊരു സാഹചര്യത്തില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി മത്സരം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടത്. കളിയുടെ അവസാനം വരെ രവീന്ദ്ര ജഡേജയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി മത്സരം നിയന്ത്രിക്കുന്ന ധോണിയെ കാണാമായിരുന്നു. മികച്ച രീതിയില്‍ അദ്ദേഹം സിംഗിളുകള്‍ എടുത്ത് സ്ട്രെെക്ക് കെെമാറുകയും ചെയ്തുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Get real time updates directly on you device, subscribe now.

Leave a Reply