Skip to content

അക്കാര്യം ധോണി സൂചിപ്പിച്ചിട്ടില്ല ; വിരാട് കോഹ്ലി

ഭാവി കാര്യങ്ങളെ പറ്റിയോ വിരമിക്കലിനെ പറ്റിയോ യാതൊന്നും ധോണി തന്നോട് സൂചിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരശേഷം വാർത്താ സമ്മേളനത്തിൽ ലോകകപ്പിന് ശേഷം ഓഗസ്റ്റിൽ നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്.

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീം ഉടൻ പ്രഖ്യാപിക്കുമെന്നിരിക്കെ ഭാവികാര്യങ്ങളെ ധോണി എന്തെങ്കിലും പറഞ്ഞുവോ എന്ന ചോദ്യത്തിന് ഇതുവരെ ഒന്നും അദ്ദേഹം സൂചിപ്പിച്ചിട്ടില്ല എന്നായിരുന്നു കോഹ്ലിയുടെ മറുപടി.

മത്സരത്തിൽ 72 പന്തിൽ 50 റൺസ് നേടി പുറത്തായ ധോണി ഏഴാമനായാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ശരിയായ രീതിയിലാണ് ധോണി ബാറ്റ് ചെയ്തതെന്നും അത് ജഡേജയെ സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യുവാൻ സഹായിച്ചെന്നും കോഹ്ലി കൂട്ടിച്ചേർത്തു.