Skip to content

ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് വേണ്ടത് 240 റൺസ്

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് 240 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 239 റൺസ് നേടാനെ സാധിച്ചുള്ളൂ. 90 പന്തിൽ 74 റൺസ് നേടിയ റോസ് ടെയ്ലറും 95 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ കിവികളെ എത്തിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ പത്തോവറിൽ 43 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രിത് ബുംറ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.