Skip to content

മഴ വില്ലനായി ഇന്ത്യ – ന്യൂസിലാൻഡ് സെമിഫൈനൽ നാളെ പുനരാരംഭിക്കും

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ സെമിഫൈനൽ മഴമൂലം ഇന്നത്തേക്ക് ഉപക്ഷിച്ചു. റിസർവ് ഡേ ഉള്ളതിനാൽ നാളെ മത്സരം പുനരാരംഭിക്കും. നാളെയും മഴ വില്ലനായാൽ ഇന്ത്യ ആയിരിക്കും ഫൈനലിൽ പ്രവേശിക്കുക.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 46.1 ഓവറിൽ 211/5 എന്ന നിലയിൽ നിൽക്കെയാണ് മഴ വില്ലനായി എത്തിയത്. പിന്നീട് മത്സരം ഇന്ന് തന്നെ പൂർത്തിയാക്കുവാൻ ശ്രമിച്ചുവെങ്കിലും മഴശക്തി പ്രാപിച്ചതോടെ നാളത്തേക്ക് മാറ്റുകയായിരുന്നു.

85 പന്തിൽ 67 റൺസ് നേടിയ റോസ് ടെയ്ലറും 4 പന്തിൽ 3 റൺ നേടിയ ടോം ലാതമുമാണ് ക്രീസിലുള്ളത്. ടെയ്ലർക്ക് പുറമെ 95പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രമാണ് ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.