Skip to content

സെമിയിൽ ന്യൂസിലാൻഡിനെതിരെ ഈ രണ്ട് താരങ്ങളെ കളിപ്പിക്കണം ; സച്ചിൻ ടെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയെയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ ഈ രണ്ട് മാറ്റങ്ങൾ ന്യൂസിലാൻഡിനെതിരായ ഈ വമ്പൻ മത്സരത്തിൽ വരുത്തണമെന്ന് അഭിപ്രായപെട്ടത്. ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിച്ചത് .

സെമിഫൈനൽ പോലുള്ള വലിയ മത്സരങ്ങളിൽ ഒരു ആറാം ബൗളർ ടീമിന് ആവശ്യമാണെന്നും ദിനേശ് കാർത്തിക്കിന് ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങുന്നതിനാൽ തന്നെ പകരക്കാരനാകുവാൻ ജഡേജയ്ക്ക് സാധിക്കുമെന്നും ഇടം കയ്യൻ സ്പിന്നർ എന്ന നിലയിലും ജഡേജയുടെ സാന്നിദ്ധ്യം ടീമിന് ഗുണകരമാകുമെന്നും സച്ചിൻ പറഞ്ഞു .

ഇതേ ഗ്രൗണ്ടിൽ വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് ഷാമിയെ ടീമിൽ ഉൾപ്പെടുത്തണമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.