Skip to content

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ; ഉസ്മാൻ ഖവാജ ലോകകപ്പിൽ നിന്നും പുറത്ത്

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിന് മുൻപ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പരിക്ക് പറ്റിയ ഇടംകയ്യൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയ്ക്ക് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയൻ എ ടീമിനൊപ്പമുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യൂ വേഡായിരിക്കും ഖവാജയ്ക്ക് പകരക്കാരനായി ടീമിലെത്തുക.

നേരത്തെ പരിക്ക് മൂലം ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ നഷ്ട്ടപെട്ട ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനും സെമിഫൈനലിൽ കളിക്കാൻ സാധിച്ചേക്കില്ല. മുന്നൊരുക്കമെന്ന നിലയിൽ മിച്ചൽ മാർഷിനെ ഓസ്‌ട്രേലിയ ടീമിൽ എത്തിച്ചിട്ടുണ്ട്.